Adolescence

കൗമാരക്കാരുടെ മാനസികാരോഗ്യത്തിന് പൂട്ട് വീണോ .... ?

പ്രണയം പകയായ് ഒടുങ്ങിയ കാഴ്ചകൾ ഇപ്പോൾ പലതായി നാം കാണുന്നു. ഈ അടുത്തായി കൗമാരക്കാരായ കുട്ടികളിൽ കാണപ്പെടുന്ന അക്രമസ്വഭാവം/ കൊലപാതക വാസന അവരുടെ മാനസിക ആരോഗ്യമില്ലായ്മയുടെ ദൃക്‌ഷ്ടാന്ധങ്ങളാണ്. ഇത്തരം സ്വഭാവ വൈകല്യങ്ങൾ തുടക്കത്തിൽ തന്നെ കണ്ടെത്തേണ്ടതും ചികിത്സ നൽകേണ്ടതും അത്യന്താപേക്ഷിതം ആണ്.

കൊറോണ എന്ന മഹാമാരിയുടെ പശ്ചാത്തലത്തിൽ ഉണ്ടായ നിയന്ത്രണങ്ങൾ കുട്ടികളിൽ മൊബൈൽ ഫോണിന്റെ ഉപയോഗം കൂടുന്നതിനും തന്മൂലം അവർ അന്തർമുഖർ ആകുന്നതിനും കാരണമാകും. വൈകാരിക വിനിമയം സാധ്യമാകാതെ വരുന്നതും, സാമൂഹ്യ ഒത്തുചേരലുകൾ ഇല്ലാതാവുന്നതും സാങ്കേതിക വിദ്യയുടെ അപകടകരമായ അനന്തതകളിലേക്ക് കുട്ടികളെ കൊണ്ടുചെന്നെത്തിക്കുന്നു.

ഇനിയും ഇത്തരം സങ്കടങ്ങൾ ആവർത്തിക്കാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം…

അതോടൊപ്പം നമുക്ക് ആവുന്ന ചില കാര്യങ്ങൾ ഉണ്ട്,

1 . മാതാപിതാക്കളും കുട്ടികളുമായുള്ള സൗഹൃദം കൂട്ടുക, കുട്ടികളിൽ വ്യതാസങ്ങൾ എന്തെങ്കിലും ശ്രദ്ധയിൽ പെട്ടാൽ ഒരു മാനസിക രോഗ വിദഗ്ധനുമായോ അല്ലായെങ്കിൽ ഒരു സൈക്കോളജിസ്റ്റ് / കൗൺസലറുമായി ബന്ധപ്പെടുക.
2 . അദ്ധ്യാപകർ കഴിവതും കുട്ടികളുമായി one to one ബന്ധം സ്ഥാപിക്കുക. ആഴ്ചയിൽ ഒരിക്കൽ എങ്കിലും നേരിട്ട് സംസാരിക്കുക, കഴിവതും ഈ സംസാരത്തിൽ വിദ്യാഭ്യാസ / പഠന വിഷയങ്ങൾ ഒഴിവാക്കുക. സ്വഭാവ രീതിയിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടോയെന്ന് തോന്നിയാൽ കൗൺസിലിംഗ് ലഭ്യമാക്കുക.
3. എല്ലാ സ്‌കൂളുകളിലും കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി കൗൺസിലർ/ സോഷ്യൽ വർക്കർ നിയമിക്കുക.
4. സർക്കാരിന്റെ കർശ്ശന മേൽനോട്ടവും നിയന്ത്രണവും കുട്ടികളുടെ മാനസികാരോഗ്യത്തിൽ ഉണ്ടാവണം

Shiju John Chollampel, Counsellor, Anti Retroviral Therapy Centre, Dept. of Medicine, Gov. Medical College Hospital, Kottayam, Kerala. 

This article is published by Eyemates, the Social Development Consultant, and offers several social work activitiesContact us for more details.

Leave a Comment

Your email address will not be published. Required fields are marked *